ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ശില്പശാല
1592324
Wednesday, September 17, 2025 7:05 AM IST
കട്ടപ്പന: ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ശില്പശാല അണക്കരയിൽ നടന്നു. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. അണക്കര ചില്ലിംഗ് പ്ലാന്റ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ കട്ടപ്പന കാർഷിക താലൂക്ക് ഡയറക്ടർ ഫാ. വർഗീസ് കുളമ്പള്ളിൽ അധ്യക്ഷത വഹിച്ചു.
കട്ടപ്പന കാർഷിക താലൂക്ക് ജോയിന്റ്് ഡയറക്ടർ ഫാ. വർഗീസ് കാക്കല്ലിൽ, ഫാ. കുര്യക്കോസ് മുഞ്ഞോലിൽ, താലൂക്ക് പ്രസിഡന്റ്് ബേബി ജോസഫ് പുത്തൻപറമ്പിൽ, ബാബു തോമസ്, സണ്ണി ഐലുമാലിൽ, സാജൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.