ബലക്ഷയമുള്ള കെട്ടിടത്തിലെ പ്രസവമുറി മാറ്റാൻ നടപടിയില്ല
1592326
Wednesday, September 17, 2025 7:06 AM IST
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ ബലക്ഷയമുള്ളമുള്ള കെട്ടിടത്തില്‍നിന്നു പ്രസവ വാര്‍ഡും പ്രസവ മുറിയും ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം നടപടിയായില്ല.
ഒന്നര മാസം മുമ്പാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നിലവില്‍ കാഷ്വാലിറ്റി കെട്ടിടത്തിന് സമീപമുള്ള പഴയ കെട്ടിടത്തിലാണ് പ്രസവ വാര്‍ഡും മുറിയും പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടഭാഗങ്ങള്‍ അടര്‍ന്നുവീഴുന്ന സാഹചര്യവുമുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു പഴയ കെട്ടിടത്തില്‍നിന്നു ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.