തൊ​ടു​പു​ഴ: ലോ​ട്ട​റി​ക്ക് 40 ശ​ത​മാ​നം ജി​എ​സ്ടി വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സി​ലേ​ക്ക് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​വി.​ശ​ശി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

2017-ൽ ​ജി​എ​സ്ടി ആ​രം​ഭി​ച്ച​പ്പോ​ൾ 12 ശ​ത​മാ​നം ആ​യി​രു​ന്ന നി​കു​തി 2020-ൽ 28 -​ഉം ഇ​പ്പോ​ൾ 40 ശ​ത​മാ​ന​വും ആ​യി വ​ർ​ധി​പ്പി​ച്ചു. ലോ​ട്ട​റി വി​റ്റ് ജീ​വി​ക്കു​ന്ന ര​ണ്ട് ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ധ​വ​ക​ൾ, രോ​ഗി​ക​ൾ, വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​രെ ഇ​ത് സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇതിനെതിരേ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​നി​ൽ ആ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ഗി​രീ​ഷ്കു​മാ​ർ, കെ.​വി.​ജോ​യ്, ജോ​ർ​ജ് അ​ന്പ​ഴം, ബെ​ന്നി​ച്ച​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ​ണ​ൻ പ​ട​ന്ന​യി​ൽ, ജോ​ർ​ജ് കോ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.