നാകപ്പുഴ പള്ളിക്ക് ഇല്ലിക്കുംഭ നേർച്ച കൈമാറി
1591907
Monday, September 15, 2025 11:45 PM IST
നാകപ്പുഴ: കുട്ടന്പുഴ കൊച്ചുനാകപ്പുഴ പള്ളിയിൽനിന്ന് ഇടവക ജനങ്ങളും തീർഥാടകരും ഇല്ലിക്കുംഭത്തിൽ നിക്ഷേപിച്ച നേർച്ചപ്പണം വികാരി അരുണ്‍ വലിയതാഴത്തിന്റെ നേതൃത്വത്തിൽ നാകപ്പുഴ പള്ളിക്ക് കൈമാറി. വികാരി ഫാ. പോൾ നെടുന്പുറത്ത് ഏറ്റുവാങ്ങി. 1957ൽ കുട്ടന്പുഴ മേഖലയിൽ കുടിയേറ്റ ജനതയുടെ താമസമുണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്.
വന്യമൃഗശല്യം മാറുന്നതിന് മാതാവിനോട് പ്രാർഥിക്കുന്നതിനായി ഒത്തുചേർന്ന സ്ഥലമാണ് നാകപ്പുഴ കവല എന്നറിയപ്പെടുന്ന അട്ടിക്കളം. ഇല്ലികൊണ്ട് കുരിശുണ്ടാക്കി മുള ഉപയോഗിച്ച് ഭണ്ഡാരവും നാകപ്പുഴ കുരിശും സ്ഥാപിക്കുകയും ഇല്ലിക്കുംഭത്തിലെ നേർച്ച നാകപ്പുഴ പള്ളിയിൽ എട്ട് നോന്പ് തിരുനാളിന് വഴിപാടായി എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്.
ഇത്തവണയും പതിവ് തെറ്റിക്കാതെ നേർച്ച നാകപ്പുഴയ്ക്ക് കൈമാറുകയായിരുന്നു.