ബോധവത്കരണ സെമിനാർ
1592708
Thursday, September 18, 2025 9:26 PM IST
തൊടുപുഴ: അൽ അസ്ഹർ കോളജിൽ ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ ഉദ്ഘാടനംചെയ്തു.
അൽ അസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.എം. മിജാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി പാനൽ അഭിഭാഷകൻ പ്രേംജി സുകുമാരൻ ക്ലാസ് നയിച്ചു.
ഡിവൈഎസ്പി പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. അൽ അസ്ഹർ പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. ഷാൻ എം. അസീസ്, അക്കാദമിക് ഡയറക്ടർ പ്രഫ. കെ.എ. ഖാലിദ്, വി.എ. ബിജു, എസ്.എസ്. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.