സാൻജോ സ്കൂളിൽ പച്ചക്കറിദിനം ആചരിച്ചു
1592445
Wednesday, September 17, 2025 11:32 PM IST
കൊടുവേലി: സാൻജോ കിൻഡർ ഗാർട്ടൻ കുട്ടികൾ ഒരുക്കിയ പച്ചക്കറി ദിനാചരണം ശ്രദ്ധേയമായി.
ദിനാചരണത്തോടനുബന്ധിച്ച് അറുപതോളം വിവിധതരം പച്ചക്കറികളുടെ എക്സിബിഷനും പച്ചക്കറി പ്രച്ഛന്നവേഷ മത്സരവും സ്റ്റാളുകളും ഒരുക്കിയിരുന്നു. സംഗീതജ്ഞൻ ടി.പി. വിവേക് ഉദ്ഘാടനം ചെയ്തു. എക്സിബിഷനിൽ ഉൾപ്പെടുത്തിയ പച്ചക്കറി വിഭവങ്ങൾ അനാഥാലയങ്ങൾക്ക് നൽകി.