പോലീസ് അസോ. സംസ്ഥാന കണ്വന്ഷന് തൊടുപുഴയില്‍
1549553
Tuesday, May 13, 2025 5:35 PM IST
തൊടുപുഴ: കേരള പോലീസ് അസോസിയേഷന് സംസ്ഥാന കണ്വന്ഷന് ജൂണ്‍ 17ന് തൊടുപുഴയില്‍ നടക്കും. തൊടുപുഴ ജോഷ് പവലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനു മുന്നോടിയായി സംഘാടകസമിതി രൂപീകരണ യോഗം 19ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ പോലീസ് സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് മുഖ്യാതിഥിയാകും. തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസ്, പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്, പ്രസിഡന്റ് എ. സുധീര്ഖാന്, ട്രഷറര്‍ ജി.പി. അഭിജിത്ത്, ജില്ലാ സെക്രട്ടറി ഇ.ജി. മനോജ്കുമാര്‍, പ്രസിഡന്റ് എസ്. അനീഷ് കുമാര്‍, പോലീസ് സഹകരണ സംഘം പ്രസിഡന്റ് എച്ച്. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.