ഇ​ടു​ക്കി: ക​രി​ങ്ക​ല്ല് റോ​ഡി​ലേ​ക്ക് പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​ർ ഗ്യാ​പ്പ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. റോ​ഡി​ലേ​ക്ക് വീ​ണ ക​ല്ലും മ​ണ്ണും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കു​ക​യും നി​ല​വി​ൽ മ​ഴ മാ​റി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.

കൂ​ടു​ത​ൽ ക​ല്ലു​ക​ൾ താ​ഴേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച ക​രി​ങ്ക​ല്ല് റോ​ഡി​ലേ​ക്ക് പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്യാ​പ്പ് റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.