സിബിഎസ്ഇ പരീക്ഷ: തൊടുപുഴ വിമലയ്ക്ക് മികച്ച നേട്ടം
1549536
Tuesday, May 13, 2025 5:28 PM IST
തൊടുപുഴ: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷയിൽ തൊടുപുഴ വിമല പബ്ലിക് സ്കൂളിന് മികച്ച നേട്ടം. പന്ത്രണ്ടാം ക്ലാസിലെ സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 84 കുട്ടികളിൽ 14 പേർക്ക് എല്ലാ വിഷയത്തിനും എ-വണ്‍ ലഭിച്ചു.
79 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും അഞ്ച് കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 14 കുട്ടികൾക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
ജുമാന സിയാദ്, ഹാനിയ പി. അസീസ്, ജോർജ് ബൈജു എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 149 പേരിൽ 136 പേർക്ക് ഡിസ്റ്റിംഗ്ഷനും 13 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 495 മാർക്കോടെ ഹാറൂണ്‍ റഷീദ് സ്കൂൾ ടോപ്പറായി. 29 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ-വണ്‍ ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസും മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.