എം.സി. അനുസ്മരണവും നാടകവും ഇന്ന്
1549538
Tuesday, May 13, 2025 5:28 PM IST
കട്ടപ്പന: പ്രശസ്ത അഭിനേതാവും സംസ്ഥാന അവാർഡ് ജേതാവുമായിരുന്ന എം.സി. കട്ടപ്പനയുടെ ഒന്നാം ചരമവാർഷികം പ്രമാണിച്ച് കട്ടപ്പന പൗരാവലി സംഘടിപ്പിക്കുന്ന എം.സി. അനുസ്മരണവും നാടകാവതരണവും ഇന്ന് വൈകുന്നേരം നാലിന് കട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടക്കും.
അനുസ്മരണ സമ്മേളനത്തിൽ എം.സി.യുടെ സംഭാവനകൾ രേഖപ്പെടുത്തിയ "തിരശീല വീഴാത്ത ഓർമ്മകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യും. നടിയും സംവിധായികയുമായ ജെ. ശൈലജ അനുസ്മരണ പ്രഭാഷണം നടത്തും. രംഗപടം ആർട്ടിസ്റ്റ് സുജാതൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നാടക സംവിധായകൻ മനോജ് നാരായണൻ പുസ്തകപ്രകാശനം നിർവഹിക്കും.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ് ബീന ടോമി അദ്ധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട കട്ടപ്പന ദർശനയുടെ സെനീബ് എന്ന നാടകവും അവതരിപ്പിക്കും.