തൊ​ടു​പു​ഴ: കാ​ഡ്സ് ഗ്രീ​ൻ ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. സ​മ്മി​ശ്ര ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​ശ്രീ അ​വാ​ർ​ഡ് ന​ൽ​കും.

10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. കു​റ​ഞ്ഞ​ത് ഒ​രേ​ക്ക​ർ സ്ഥ​ല​മു​ള്ള കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജൈ​വ​പ​രി​പാ​ല​ന മു​റ​ക​ൾ​ക്കൊ​പ്പം കൃ​ഷി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം​കൂ​ടി അ​വാ​ർ​ഡി​ന് മു​ഖ്യ വി​ഷ​യ​മാ​യി​രി​ക്കും.

കൃ​ഷി​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​യ മൂ​ന്ന് ഏ​ക്ക​റി​ൽ താ​ഴെ സ​മ്മി​ശ്ര കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ന് മ​ക​ര​ശ്രീ അ​വാ​ർ​ഡ്, മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​ന് ഹ​രി​ത​ശ്രീ അ​വാ​ർ​ഡ്, സം​ഘ​ടി​ത മേ​ഖ​ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക്ക് അ​ധ്വാ​ന​ശ്രീ അ​വാ​ർ​ഡ്, മി​ക​ച്ച പൂ​ന്തോ​ട്ട​ത്തി​ന് ഉ​ദ്യാ​ന​ശ്രീ അ​വാ​ർ​ഡ്, മി​ക​ച്ച നെ​ൽ​ക്ക​ർ​ഷ​ക​ന് ക​ർ​ത്യാ​ര്യ​ൻ അ​വാ​ർ​ഡ്, പ​ച്ച​കു​ടു​ക്ക പ​ദ്ധ​തി​യി​ലൂ​ടെ മി​ക​വ് തെ​ളി​യി​ച്ച ബാ​ല​ക​ർ​ഷ​ക​ന് പ​ച്ച​കു​ടു​ക്ക അ​വാ​ർ​ഡ് എ​ന്നി പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. അ​പേ​ക്ഷ​ക​ൾ 20നു ​മു​ന്പാ​യി കാ​ഡ്സ്, കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് റോ​ഡ് ,തൊ​ടു​പു​ഴ 685584 എ​ന്ന വി​ലാ​സ​ത്തി​ലോ 8078210717 എ​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ കാ​ഡ്സ് ഓ​ഫീ​സി​ൽ നേ​രി​ട്ടോ ന​ൽ​ക​ണം.