മൊബൈൽ ഷോപ്പിലെത്തിയ യുവതി ഫോണുമായി മുങ്ങി
1549537
Tuesday, May 13, 2025 5:28 PM IST
കട്ടപ്പന: കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിലെ മൊബൈൽ ഫോണ് ഷോപ്പിലെത്തിയ യുവതി പണം നൽകാതെ ഫോണുമായി മുങ്ങി. സെക്കൻഡ് ഹാൻഡ് ഫോണ് വാങ്ങിയ യുവതി കടയിൽനിന്ന് മൊബൈൽ റിപ്പയറിംഗ് ട്രെയിനിയോട് കടയുടെ ചുമതലയുള്ള യുവാവിന് പണം നൽകി എന്നു തെറ്റിദ്ധരിപ്പിച്ച് ഫോണുമായി കടന്നു കളയുകയായിരുന്നു. പിന്നീട് യുവതി നൽകിയ നന്പരിൽ ബന്ധപ്പെട്ടെങ്കിലും യുവതി ഫോണെടുക്കാൻ തയാറായില്ല . പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.