ക്ലിന്റ് ബാലചിത്രരചനാ മത്സരം
1485471
Monday, December 9, 2024 3:44 AM IST
ചെറുതോണി: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്ലിന്റ് ബാലചിത്ര രചനാമത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിത്രകലാ അധ്യാപകനായ കെ.ആർ. ഹരിലാൽ നിർവഹിച്ചു.
ശിശുക്ഷേമ സമിതി മുൻ ജില്ലാ സെക്രട്ടറി കെ.ആർ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്തംഗം നിമ്മി ജയൻ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ്, കുട്ടികളുടെ പ്രധാനമന്ത്രി ദയാ മോനിഷ്, സി.എസ്. ജയമോൾ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളടക്കം അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 186 പേർ പങ്കെടുത്തു.
ഓരോ വിഭാഗത്തിൽനിന്നു മികച്ച അഞ്ചു വീതം കുട്ടികളുടെ ചിത്രങ്ങളാണ് സംസ്ഥാനതലത്തിലേക്ക് അയച്ചുകൊടുക്കുന്നത്.
ഗ്രൂപ്പ് പച്ച (5-8)
വിഭാഗത്തിൽ ഒന്നാംസ്ഥാനം-അവന്തിക (കാർമൽ സിഎംഐ പബ്ലിക്ക് സ്കൂൾ പുളിയൻമല), രണ്ടാം സ്ഥാനം - ദയ മോനിഷ് (എസ്എച്ച് ഇഎംഎച്ച്എസ് മൂലമറ്റം), മൂന്നാം സ്ഥാനം - ആഷർ ഷൈൻ (ഗവ. എൽപിഎസ് വാഴത്തോപ്പ്), നാല് - അനന്യ അശോകൻ (ഗവ. യു പി സ്കൂൾ പൈനാവ് ),അഞ്ച് - എസ്. നിഖാര (ഗവ. യുപി സ്കൂൾ പൈനാവ് ).
ഗ്രൂപ്പ് വെള്ള ( 9-12)
യഥാക്രമം ജെറമിയ ജോഷി (സെന്റ് ജോസഫ് എൽപിഎസ് കൊച്ചറ),അഭിനവ് രഞ്ചു (ന്യൂമാൻ എൽപിഎസ് ഇടുക്കി), നിവേദ് വി. നായർ (എസ്എൻയുപിഎസ് പോത്തുംകണ്ടം), ശ്രിലോക് അഭിഷേക് (ഗവ. യുപി സ്കൂൾ പൈനാവ്), അന്നു മരിയ ബിനോയി (എസ്എംയുപി എസ് മണിപ്പാറ).
ഗ്രൂപ്പ് നീല (13-16)
എസ്. അഭിനവ് (ജി എച്ച്എസ്എസ് രാജക്കാട്), ടി.എസ്. ശ്യാം കൃഷ്ണ (എംആഎസ് പൈനാവ്), അയന ടിജോ (സെന്റ് ജോർജ് എച്ച്എസ് വാഴത്തോപ്പ്), അഭിനവ് കൃഷ്ണ (സെന്റ് ജോർജ് എച്ച്എസ് വാഴത്തോപ്പ്), പ്രതിഭ പ്രമോദ് (സെൻ്റ് ജോർജ് എച്ച്എസ് വാഴത്തോപ്പ്).
ഭിന്നശേഷി വിഭാഗം: ഗ്രൂപ്പ് മഞ്ഞ (5-10)
എഡ്ലിൻ മരിയ സിബി (വിമല എച്ച് എസ് വിമലഗിരി), ഗ്രൂപ്പ് ചുവപ് (11-16), ജീവൻ ടെൽസൺ (അമൽജ്യോതി പൈനാവ്), ഐറിഷ് ലൈജു (അമൽജ്യോതി പൈനാവ്), റോഷ് ജോഷി (കേന്ദ്രീയ വിദ്യാലയ ഇടുക്കി) എന്നിവരുടെ ചിത്രങ്ങളാണ് സംസ്ഥാനമത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.