സിബിഎസ്ഇ കലോത്സവം: വിമലയ്ക്ക് സുവർണ നേട്ടം
1460673
Saturday, October 12, 2024 2:41 AM IST
തൊടുപുഴ: മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തൊടുപുഴ വിമല പബ്ലിക് സ്കൂളിന് മൂന്നാം സ്ഥാനം. ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിൽനിന്നായി 85 സ്കൂളുകളിൽ നിന്നായി 4000 ത്തോളം വിദ്യാർഥികൾ മാറ്റുരച്ച കലോത്സവത്തിൽ ജില്ലയിൽനിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സ്കൂൾ എന്ന ബഹുമതിയും വിമല സ്വന്തമാക്കി.
രചനാ മത്സരങ്ങളിലും സ്റ്റേജ് മത്സരങ്ങളിലുമായി 150ഓളം വിദ്യാർഥികളാണ് പങ്കെടുത്തത്. വിജയം നേടിയ കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സിഎംസി അഭിനന്ദിച്ചു.