വാറ്റുചാരായവുമായി പിടിയിൽ
1457904
Tuesday, October 1, 2024 12:48 AM IST
രാജാക്കാട്: ശാന്തൻപാറ പേത്തൊട്ടിയിലെ ഏലത്തോട്ടത്തിൽനിന്നു 20 ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുരുവിളാസിറ്റി പുത്തൻവീട്ടിൽ ബിനു(42) വിനെയാണ് ഇടുക്കി എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സ്ഥലമുടമ തമിഴ്നാട് സ്വദേശി ഗുരുവാലക്ഷ്മണനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.