പത്താം വർഷവും ഓണക്കിറ്റുകളുമായി ജോഷി
1453375
Saturday, September 14, 2024 11:48 PM IST
രാജാക്കാട്: പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി തുടർച്ചയായി പത്താം വർഷവും നിര്‍ധന കുടുംബങ്ങൾക്കും കിടപ്പുരോഗികള്‍ക്കും ഓണക്കിറ്റുകളുമായി എത്തി.
രാജാക്കാട് മേഖലയിലുള്ള 43 കുടുംബങ്ങള്‍ക്കാണ് ജോഷി ഇത്തവണ ഓണക്കിറ്റ് എത്തിച്ചു നൽകിയത്. പത്തു വര്‍ഷം മുന്‍പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ ഓണക്കിറ്റ് എത്തിച്ചു നൽകി ആരംഭിച്ചതാണ് ജോഷിയുടെ ഈ സേവന പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്കുന്ന സധനങ്ങള്‍ ഓണക്കിറ്റുകളാക്കി വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. ഓരോ കുടുംബങ്ങൾക്കും ആവശ്യമുള്ള സാധനങ്ങൾ ഏതാണെന്നു ചോദിച്ചശേഷം അതാണ് നൽകുന്നത്.
കോവിഡ് സമയത്തും പ്രളയകാലത്തും ജോഷി ആവശ്യക്കാർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. ജോഷിയോടൊപ്പം പൊതുപ്രവർത്തകനായ അർജുൻ ഷിജുവും ഓണക്കിറ്റ് വിതരണത്തില്‍ പങ്കുചേര്‍ന്നു.