ഓണാഘോഷം
1453091
Friday, September 13, 2024 11:50 PM IST
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കുമായി പ്രത്യേക മത്സരങ്ങൾ നടത്തി. സമ്മാനങ്ങളും വിതരണം ചെയ്തു. വടംവലി, അത്തപ്പൂക്കളം, ഓണപ്പാട്ട് തുടങ്ങിയ വിവിധ മത്സരങ്ങളോടെയാണ് ഒണാഘോഷം നടത്തിയത്.
മാവേലി എഴുന്നുള്ളത്തും പ്ലസ് ടു കുട്ടികളുടെ ചെണ്ടമേളവും നടത്തി. ഓണാഘോഷം എസ്എംസി ചെയർമാൻ റോയി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് അജി കാട്ടുമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ഡി.വിമലാദേവി, കോ-ഒാർഡിനേറ്റർമാരായ വി.കെ. ആറ്റ്ലി, ഐ.കെ. ലെവൻ, സിന്ധു ഗോപാലൻ, റെജി പ്ലാത്തോട്ടം ബിൻസി, സിജി തോമസ്, ബിനോയി തോമസ്, എംപിടിഎ പ്രസിഡന്റ് സിജി ജയിംസ്, പിടിഎ ഭാരവാഹികളായ പി.എസ്. ജയൻ, അഡ്വ. നിഷ, ജേക്കബ് മച്ചാനിക്കൽ, ടൈറ്റസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഓണ സദ്യയും നൽകി.
അടിമാലി: അടിമാലി സെന്റ് ജൂഡ് പബ്ലിക് സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സെന്റ്് ജൂഡ് ഇടവക വികാരി ഫാ. ജോർജ് പട്ടത്തെകുഴി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി മലയാളി മങ്ക, മന്നൻ മത്സരവും രക്ഷകർത്താക്കൾക്കായി വടംവലി, കസേരകളി മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് സിഎംസി, പിടിഎ പ്രസിഡന്റ് ബിബിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഓണസമ്മാനമായി
വീട് നിർമിച്ചു നൽകി വാട്ട്സ്ആപ്പ് കൂട്ടായ്മ
നെടുംകണ്ടം: കരുണാപുരത്തെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു നിർധന കുടുംബത്തിന് ഓണസമ്മാനമായി വീട് നിർമിച്ച് നൽകി. ടീം ഹണി റോക്ക് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ 35 അംഗങ്ങൾ മുന്നിട്ടിറങ്ങി നിർധന കുടുംബത്തിന് നിർമിച്ച് നൽകിയത്. വടംവലി മത്സരം നടത്തിയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടിയാണ് സ്നേഹ ഭവനം പൂർത്തിയാക്കിയത്. ഇന്ന് 10ന് വീടിന്റെ താക്കോൽദാനം നടക്കും .