ക​ട്ട​പ്പ​ന​യാ​റ്റി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ടങ്ങ​ൾ ത​ള്ളി
Wednesday, July 10, 2024 4:46 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ന്‍റെ ഭാ​ഗ​മാ​യ പ​ള്ളി​ക്ക​വ​ല ഫോ​ർ​ത്തു​നാ​ത്തൂ​സ് ന​ഗ​ർ തോ​ട്ടി​ൽ രാ​ത്രി​ വി​വാ​ഹ പാ​ർ​ട്ടി​യു​ടെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി. തെ​രു​വു​നാ​യ്ക്ക​ൾ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ലി​ച്ചി​ഴ​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്.10 ചാ​ക്കു​ക​ളി​ലാ​യി​യാ​ണ് തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.

ഓ​ഡി​റ്റോ​റി​യം ന​ട​ത്തി​പ്പു​കാ​ർ​ക്കും വി​വാ​ഹം ന​ട​ത്തി​യ​വ​ർ​ക്കും കേ​റ്റ​റിം​ഗ് സ​ർ​വീ​സ് ഉ​ട​മ​ക്കും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.