ഓർമക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷരത്തറവാട്ടിൽ
1423228
Saturday, May 18, 2024 3:36 AM IST
രാജാക്കാട്: 49 വർഷങ്ങൾക്കു മുന്പ് ് അക്ഷര വെളിച്ചം നൽകിയ കലാലയ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരലുമായി ചങ്ങാതിക്കൂട്ടം.1974-75 എസ്എസ് എൽസി ബാച്ചിൽ പഠിച്ചവരാണ് മാതൃവിദ്യാലയമായ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒത്തുചേർന്നത്.
രാജാക്കാട് ടൗണിലെ വ്യാപാരിയായ കോനൂർ സണ്ണിയുടെ നേതൃത്വത്തിലും ഒ.ടി. രാജേന്ദ്രൻ വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയുമാണ് സഹപാഠികളെ ഒരുമിച്ചു കൂട്ടിയത്. 45 പേരാണ് ചടങ്ങിൽ പങ്കെടുത്ത് സൗഹൃദം പുതുക്കിയത്. ഓർമക്കൂട്ടിന്റെ ഉദ്ഘാടനം സി പി ഐ നേതാവും പൂർവ വിദ്യാർഥിയുമായ സി.യു. ജോയി നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ജേക്കബ് ജോർജ് ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ടി. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.ജെ. സണ്ണി,വി.എം. പൗലോസ്,കെ.എ. രാജൻ,വി.കെ. ആന്റണി,വി.ജി. മോഹനൻ, കെ.ജെ. ഏബ്രഹാം, വി.എസ്. മധു, സെബാസ്റ്റ്യൻ ആലനോലിക്കൽ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സിലെ ഗായകൻ കെ.ഡി. ജോസിന്റെ നേതൃത്വത്തിൽ ഗാനാർച്ചനയും സ്നേഹവിരുന്നും നടത്തി.