വോട്ടർമാരെ നേരിൽക്കണ്ട് സംഗീത വിശ്വനാഥൻ
1417670
Sunday, April 21, 2024 3:26 AM IST
തൊടുപുഴ: എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ കോതമംഗലം, തൊടുപുഴ മേഖലകളിൽ വോട്ടർമാരെ നേരിൽ കാണുകയും സംഘടന യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി നേതാവ് നളിൻകുമാർ കട്ടീൽ എംപി ഇന്നു രാവിലെ 9.30ന് കോതമംഗലം നിയോജക മണ്ഡലത്തിൽ ഗൃഹസന്പർക്കം നടത്തും. തുടർന്ന് നിയോജക മണ്ഡലം ഭാരവാഹി യോഗത്തിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12ന് കവളങ്ങാട് നിയോജക മണ്ഡലത്തിലെ ചെന്പൻകുഴിയിൽ നടക്കുന്ന കുടുംബസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഇടുക്കി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കോർ ടീമിലും പങ്കെടുക്കും.