ഫൊറോന ട്രസ്റ്റി പാരീഷ് കൗൺസിൽ സംയുക്ത യോഗം
1396942
Sunday, March 3, 2024 3:04 AM IST
രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ഫൊറോനയിലെ വിവിധ പള്ളികളിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടേെയും കൈക്കാരന്മാരുടെയും സംയുക്ത യോഗം രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ നടന്നു. രൂപതയുടെ സ്ഥിതിവിവരക്കണക്കുകളും പ്രവർത്തനങ്ങളും റിപ്പോർട്ടുകളും യോഗത്തിൽ വിശദീകരിച്ചു.
വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും അതിനായി പ്രതിഷേധങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദേശച്ചു. രാജാക്കാട് രാജകുമാരി, മുരിക്കുംതൊട്ടി, വട്ടപ്പാറ, ചെമ്മണ്ണാർ, കാന്തിപ്പാറ സ്ലീവാമല, ജോസ്ഗിരി ഇടവകകളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ചാൻസലർ ഡോ. തോമസ് പഞ്ഞിക്കുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ജോസ് തച്ചുകുന്നേൽ, ഫൊറോന വികാരി ഫാ. ജോബി വാഴയിൽ, കോ-ഒാർഡിനേറ്റർമാരായ ഫാ. ജെയിംസ് കാവുങ്കൽ, ജോർജ് കോയിക്കൽ, ഷാജി വൈക്കത്തുപറമ്പിൽ, ഡോൺ നിരവത്ത്, ഫാ. ജോയൽ വള്ളിക്കാട്ട്, ഫാ. ജെയിൻ കണിയോടിക്കൽ എന്നിവർ പ്രസംഗിച്ചു.