മരണം തീപ്പൊള്ളലേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1375320
Saturday, December 2, 2023 11:57 PM IST
കട്ടപ്പന: വാഴവരയിൽ ഫാമിലെ നീന്തൽക്കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മ മരിച്ചത് തീപ്പൊള്ളലേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. 76 ശതമാനം തീപ്പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോയ്സ് ഏബ്രഹാമിനെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ തുടരന്വേഷണം ഉണ്ടാകുമെന്നു കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറിയിച്ചു. ജോയ്സിന്റെ മൃതദേഹം നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിച്ചു.