ജനവാസ മേഖലയിലെത്തിയ പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞു
1339787
Sunday, October 1, 2023 11:25 PM IST
കുമളി: മൂങ്കലാർ ഡൈമുക്ക് പ്രദേശത്ത് ഭീതി പരത്തിയ പുലി വനം വകുപ്പിന്റെ ക്യാമറ കെണിയിൽ കുടുങ്ങി. ശനിയാഴ്ച രാത്രിയാണ് പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞത്.
ഈ പ്രദേശത്ത് പുലിയെ കുടുക്കാൻ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു കൂട് കെണിയിൽ നിന്നു ഏതാനും മീറ്റർ അകലെയുള്ള ക്യാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. താമസിയാതെ പുലി കൂട്ടിൽ കുടുങ്ങുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
ഏതാനും നാളുകളായി ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വ്യക്തമായിരുന്നു. കർഷകരുടെ നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. രാത്രിയിൽ ഇറങ്ങുന്ന പുലി നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്.