കെയറിംഗ് ഹാൻഡ്സ് പരിപാടി സംഘടിപ്പിച്ചു
1338793
Wednesday, September 27, 2023 11:14 PM IST
ഉപ്പുതറ: കുട്ടിക്കാനം മരിയൻ കോളജ് ബികോം ഒന്നാം വിദ്യാർഥികളും പരപ്പ് ചാവറഗിരി സിഎംഐ സ്പെഷൽ സ്കൂളും ചേർന്ന് കെയറിംഗ് ഹാൻഡ്സ് എന്ന പരിപാടി സംഘടിപ്പിച്ചു.
പരപ്പ് ചാവറ സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു.
ഫാ. പ്രിൻസ് ജോയി, അധ്യാപിക റോസ്മേരി, പ്രഫ. ഡേവിസ് ജോസഫ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.