കണ്ണംപടി ഹൈസ്കൂളിൽ അന്വേഷണം നടത്തി
1338499
Tuesday, September 26, 2023 11:04 PM IST
ഉപ്പുതറ: സ്കൂളിന്റെ ശോച്യാവസ്ഥയും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരക്കുറവും ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളും സംബന്ധിച്ച രക്ഷാകർത്താക്കളുടെ പരാതിയിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കണ്ണംപടി ഗവ.ട്രൈബൽ ഹൈസ്കൂളിൽ തെളിവെടുപ്പ് നടത്തി.
വിദ്യാഭ്യാസ-പട്ടികവർഗ വകുപ്പ് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷാകർത്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയ്ക്കെതിരേയാണ് പിടിഎ പരാതി നൽകിയിത്.
ഇന്നലെ രാവിലെ ഡിഡി എത്തുന്നതിനു മുൻപുതന്നെ നിരവധി രക്ഷാകർത്താക്കളും പിടിഎ ഭാരവാഹികളും സ്കൂളിൽ എത്തി. രക്ഷാകർത്താക്കൾ, പി.ടി എ ഭാരവാഹികൾ, അധ്യാപകർ, കുട്ടികൾ എന്നിവരോടെല്ലാം ഡിഡി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും പരിശോധിച്ചു.
സ്കൂളിന്റെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും എതിരു നിൽക്കുന്ന അധ്യാപകർക്കെതിരേ നടപടി ഉണ്ടായില്ലങ്കിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് പിടിഎ പ്രസിഡന്റ് കെ.ജി. സുനിൽകുമാർ, എംപിടിഎ പ്രസിഡന്റ് എം. കെ. അനുമോൾ എന്നിവർ അറിയിച്ചു.