ഏ​ലം ഡ്ര​യ​റി​ലെ വി​റ​ക് ഉ​പ​യോ​ഗം: കേ​സ് ഒ​ക്‌ടോബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി
Tuesday, September 26, 2023 10:56 PM IST
തൊ​ടു​പു​ഴ: ഏ​ലം ഡ്ര​യ​റി​ൽ വി​റ​കും പ്ലാ​സ്റ്റി​ക് ബ്രി​ക്ക​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​ണെ​ന്ന് കാ​ണി​ച്ച് ഗ്രീ​ൻ ട്രി​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത​മാ​സം നാ​ലി​ലേ​ക്ക് മാ​റ്റി. മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.​

കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വാ​ദം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തത്തു​ട​ർ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ച​ത്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.