കർഷകരെ കേന്ദ്രം അവഗണിക്കുന്നു: കേരള കോണ്‍ഗ്രസ്-ബി
1337297
Friday, September 22, 2023 12:08 AM IST
തൊടുപുഴ: സംസ്ഥാനത്തെ കർഷകരോട് കേന്ദ്രം കടുത്ത അവഗണനയാണ് പുലർത്തുന്നതെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറി പോൾസണ്‍ മാത്യു പ്രസ്താവിച്ചു.
റബർ, ഏലം, കുരുമുളക് തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് തറവില നിശ്ചയിക്കാനോ വില നിലവാരം പിടിച്ചുനിർത്താനോ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജില്ലയിലെ കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ ന്നും പോൾസണ്‍ കുറ്റപ്പെടുത്തി.