ഈ കൈകകളിലുണ്ട് ചമയത്തിന്റെ രസതതന്ത്രം
1337027
Wednesday, September 20, 2023 11:08 PM IST
അടിമാലി: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളിലെ മത്സരാർത്ഥികൾക്ക് ചമയകൂട്ടൊരുക്കുന്നത് ജയരാജ്-അഞ്ജു ദന്പതികൾ. കട്ടപ്പന മാട്ടുക്കട്ട സ്വദേശികളായ ഇവർ 25 വർഷത്തിലധികമായി ചമയരംഗത്തെ നിറസാനിധ്യമാണ്. നൃത്തവേദികളിൽ മൽസരിക്കുന്നവരുടെ മുഖത്ത് ചമയം തീർത്ത് ചിലങ്കയണിയിച്ച് അവരെ വേദിയിലെത്തിക്കുന്നത് ഈ ദന്പതികളാണ്. ജയരാജിന്റെ ജീവിതസഖിയായി എത്തിയ നാൾമുതൽ അഞ്ജുവും ഈ രംഗത്ത് ചുവടുറപ്പിച്ചു.അഞ്ജുവിന്റെ ഗുരുവും ഭർത്താവാണ്.
തൂക്കുപാലം വിജയമാതാ സ്കൂൾ സഹോദയ കലോത്സവത്തിൽ ഇറങ്ങിയ നാൾമുതൽ വിദ്യാർഥികളുടെ ചമയങ്ങൾ ഒരുക്കുന്നത് ഇവർ തന്നെ.
ജയരാജ് മുഖത്തെ ചമയങ്ങളിൽ വർണങ്ങൾ വിരിയിക്കുന്പോൾ ഭാര്യ അഞ്ജു കേശഭംഗിയിലും വസ്ത്രാലങ്കാരത്തിലുമാണ് ശ്രദ്ധിക്കുന്നത്. മകൻ അഞ്ചാം ക്ലാസുകാരൻ ദത്താത്രേയനും കലാരംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.