കഞ്ചാവു കേസിലെ പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും
Tuesday, September 19, 2023 11:21 PM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഏ​റ്റു​മാ​നൂ​ർ തോ​ട്ടു​പ​റ​ന്പി​ൽ ലി​ബി​നെ(33)യാണ് തൊ​ടു​പു​ഴ എൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ​കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2019 മാ​ർ​ച്ച് ഏ​ഴി​ന് പെ​രു​വ​ന്താ​നം പു​ല്ലു​പാ​റ ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തുനി​ന്നാ​ണ് പ്ര​തി​യെ 1.400 കി.ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. പീ​രു​മേ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സോ​ജ​ൻ സെ​ബാ​സ്റ്റ്യ​നും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.