കുമാരമംഗലം സഹ.ബാങ്ക്: യുഡിഎഫ് ധര്‍ണ നടത്തി
1336541
Monday, September 18, 2023 10:58 PM IST
കുമാരമംഗലം: സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയര്മാന് നിസാര്‍ പഴേരി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണ്‍, പി.എ. അബ്ബാസ്, ലീലമ്മ ജോസ്, അഡ്വ. സെബാസ്റ്റ്യന്‍ മാത്യു, ജോയ് വാദ്യപ്പിള്ളില്, പഞ്ചായത്ത് പ്രസിഡൻഖ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സാജന് ചിമ്മിണിക്കട്ട്, മെംബര്‍മാരായ സജി ചെമ്പകശേരി, സിബിന് വര്‍ഗീസ്, ഷെമീന നാസര്‍, കെ.വി. ജോസ് കീരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.