ആനക്കൊന്പ് കേസിലെ പ്രധാന പ്രതിയും പിടിയിൽ
1336332
Sunday, September 17, 2023 11:12 PM IST
വണ്ടിപ്പെരിയാർ: പീരുമേട് പരുന്തുംപാറയിൽ ആനക്കൊമ്പുമായി രണ്ടു പേർ പിടിയിലായ സംഭവത്തിൽ പ്രധാന പ്രതിയും പിടിയിലായി. ഗ്രാമ്പി സ്വദേശി ഷാജിയെയാണ് മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിടി കൂടിയത്. പിടിയിലായ മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം സ്വദേശി ശ്രീജിത്, പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിഷ്ണുവിന്റെ ബന്ധുക്കൾക്ക് ആനക്കൊമ്പുകൾ കാട്ടിൽനിന്നു ലഭിച്ചതാണെന്നാണ് പ്രതികൾ വനംവകുപ്പിനു മൊഴി നൽകിയത്.
പിടിയിലായ തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ ആനക്കൊന്പു കച്ചവടക്കാരുടെ ഇടനിലക്കാരനാണെന്നു കണ്ടെത്തിയതായും ഇയാൾ ആനക്കൊമ്പ് കച്ചവടവുമായി ബന്ധപ്പെട്ട് പലരേയും വിളിച്ചിരുന്നതായും വനം ഉദ്യോഗസ്ഥർ പറയുന്നു.