കാരുണ്യത്തിന്റെ ജീവിത ശൈലി സ്വീകരിക്കണം: മാർ മഠത്തിക്കണ്ടത്തിൽ
1301739
Sunday, June 11, 2023 3:10 AM IST
വാഴക്കുളം: ദിവ്യകാരുണ്യം സ്വീകരിക്കുന്നവർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കു ചേരണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ രൂപത വിശ്വാസ പരിശീലന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗതികമോ ബൗദ്ധികമോ ആയ സന്പത്ത് തലമുറകൾക്ക് കൈമാറുന്നതിലുപരി ആത്മീയ സന്പത്ത് കൈമാറാൻ നാം തയാറാകണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു. റവ.ഡോ. തോമസ് കോട്ടുപ്പള്ളിൽ ക്ലാസ് നയിച്ചു. മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ ആമുഖ സന്ദേശം നൽകി. മോണ്‍. ഫ്രാൻസിസ് കീരന്പാറ, വിശ്വജ്യോതി കോളജ് ഡയറക്ടർ ഫാ.പോൾ നെടുന്പുറത്ത്, മതബോധന ഡയറക്ടർ ഫാ.ജോസഫ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
വിശ്വാസ പരിശീലനത്തിൽ മികവു പുലർത്തിയ ഇടവകകൾക്കും പരിശീലകർക്കുമുള്ള പുരസ്കാര വിതരണവും 17നു നടക്കുന്ന രൂപത ദിനത്തിന്റെ ലോഗോ പ്രകാശനവും ബിഷപ് നിർവഹിച്ചു.