ആരോഗ്യ-ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി റോഷി
1301730
Sunday, June 11, 2023 3:06 AM IST
ഇടുക്കി: ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . ഇടുക്കി മെഡിക്കൽ കോളജിൽ നടന്ന അസ്ഥിരോഗ വിദഗ്ധരുടെ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഇടുക്കി മെഡിക്കൽ കോളജ് ഓർത്തോപീഡിക്സ് വിഭാഗവും ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷനും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 150 ഓളം അസ്ഥിരോഗ വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.
ഇന്ത്യൻ ഓർത്തോപീഡിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. രമേഷ് സെൻ അധ്യക്ഷത വഹിച്ചു. ഡോ. വിനേഷ് സേനൻ, ഡോ. കാർത്തിക് കൈലാസ്, ഡോ. പ്രദീപ് കൊട്ടാടിയ, ഡോ. മിജേഷ് എന്നിവർ പ്രസംഗിച്ചു.