അധ്യാപക രക്ഷാകർത്തൃ സംഗമം
1301721
Sunday, June 11, 2023 2:58 AM IST
വെട്ടിമറ്റം: വിമല പബ്ലിക് സ്കൂളിൽ അധ്യാപക രക്ഷകർത്തൃ സംഗമം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ഡിവീന അധ്യക്ഷത വഹിച്ചു. റിട്ട. എച്ച്എം സി.സി. രാജൻ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ ജോസ്, പിടിഎ പ്രസിഡന്റ് പ്രിൻസ് പി.ആന്റോ തുടങ്ങിയവർ പ്രസംഗിച്ചു. സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.