വിജയിച്ചു
1301720
Sunday, June 11, 2023 2:58 AM IST
തൊടുപുഴ: അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പിൽ ആന്റണി കുഞ്ചറക്കാട്ടിന്റെ നേതൃത്വത്തിലുള്ള പാനൽ എല്ലാ സീറ്റുകളിലും വിജയിച്ചു.
കെ.കെ .ആന്റണി കോറോത്ത്, ആന്റണി ജോസഫ് കുഞ്ചറക്കാട്ട്, ഐപ്പ് വർക്കി മുട്ടിയാർകുന്നേൽ, ജോയി ജോർജ് നടുവിലമാക്കൽ, ബെന്നി തോമസ് പുത്തൻപുരയിൽ, ഹെർമീസ് നെടുമരുതുംചാലിൽ, ദീപ അനിൽ പെരുന്പിൽ, ബിൻസി ബിനോയി താന്നിക്കപ്പാറ, മോളി ജോർജ് മേച്ചേടത്ത്, തങ്കച്ചൻ പതിയിൽ, ടോം മാത്യു മുണ്ടിയാങ്കൽ എന്നിവരാണ് വിജയിച്ചത് . ആന്റണി ജോസഫിനെ പ്രസിഡന്റായും ടോം മാത്യുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.