മണിക്കൂറുകളോളം ഗതാഗതം തടഞ്ഞ് ചക്കക്കൊമ്പൻ
1301089
Thursday, June 8, 2023 10:55 PM IST
രാജകുമാരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പന് ഒരു മണിക്കൂറോളം ഗതാഗതം തടഞ്ഞു. ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം. റോഡില്‍കൂടി നടന്ന ഒറ്റയാന് ഒരു വഴിയോരകച്ചവട കേന്ദ്രം തള്ളിവീഴ്ത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബഹളംവച്ച് ചക്കക്കൊമ്പനെ തുരത്തിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ 23ന് രാത്രി ഇതേ റോഡില്‍ ചൂണ്ടലിനി സമീപം ചക്കക്കൊമ്പന്റെ ദേഹത്ത് കാര്‍ ഇടിച്ച് കാര്യാത്രികന് പരിക്കേറ്റിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് മാറ്റിയശേഷം ചക്കക്കൊമ്പന് ജനവാസമേഖലയിലിറങ്ങുന്നത് പതിവായെന്ന് നാട്ടുകാര്‍ പറയുന്നു.