പെയിന്റടിക്കാൻ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
1300627
Tuesday, June 6, 2023 11:39 PM IST
ഉപ്പുതറ: പെയിന്റടിക്കാൻ കെട്ടിടത്തിനു മുകളിൽ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. വെള്ളിലാംകണ്ടം മാന്തറയിൽ പി.ജെ. സിബിച്ചൻ (46) ആണ് മരിച്ചത്.
കിഴക്കേമാട്ടുക്കട്ട സ്വദേശിയുടെ വീടിന് പെയിന്റടിക്കുന്നതിനായി കെട്ടിടത്തിനു മുകളിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുന്പ് ഗോവ ണിയിൽ കയറി കെട്ടിടത്തിന് മുകൾ ഭാഗത്ത് എത്തിയപ്പോഴാണ് 36 അടി ഉയരത്തിൽനിന്ന് സിബിച്ചൻ കാൽ വഴുതി വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: സുനിത, മക്കൾ: അരുൺ, അലീന.