സൗജന്യ കാൻസർ നിർണയ ക്യാമ്പ്
1299517
Friday, June 2, 2023 11:17 PM IST
ചെറുതോണി: മുരിക്കാശേരി അൽഫോൻസ കാർക്കിനോസ് കാൻസർ സെന്ററും അമേരിക്കൻ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷനും കാർക്കിനോസ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡും ഇരട്ടയാർ സെന്റ് തോമസ് പള്ളിയും ഇരട്ടയാർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ഇരട്ടയാർ പള്ളി പാരീഷ് ഹാളിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി. എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു മുഖ്യ പ്രഭാഷണം നടത്തി.
മുൻ എംപി കെ. ഫ്രാൻസിസ് ജോർജ്, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പഞ്ചായത്തംഗം ജിൻസൻ വർക്കി, അൽഫോൻസാ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷാന്റി ക്ലയർ, ഫോമ ഭാരവാഹികളായ സണ്ണി വള്ളികുളം, തോമസ് ഒളിയംകുന്നേൽ, സുജ ഔസോ, ജോസഫ് ഔസോ,
ഗായത്രി വി. നായർ, ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ. റെജി തോമസ്, ഫോമ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പ്രസംഗിച്ചു. ഡോ. അരുൺ മുരളി ബോധവത്കരണ ക്ലാസെടുത്തു.