കെഎസ്എഫ്പിഎസ്ഒ സംസ്ഥാന സമ്മേളനം ഇന്ന്
1299475
Friday, June 2, 2023 10:54 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴ ടൗണ്‍ഹാളിൽ നടക്കും. രാവിലെ 11ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അധ്യക്ഷത വഹിക്കും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുണ്‍ സക്കറിയയെ സമ്മേളനത്തിൽ ആദരിക്കും.
വാഴൂർ സോമൻ എംഎൽഎ, ജോയിന്റ് കൗണ്‍സിൽ സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ, സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കെ എസ്എഫ്പിഎസ്ഒ സംസ്ഥാന പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിക്കും.