വന്യമൃഗശല്യം: നിയമസഭാ സമ്മേളനം വിളിക്കണം
1299032
Wednesday, May 31, 2023 11:07 PM IST
കട്ടപ്പന: സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണത്തിനു പരിഹാരംകാണാൻ നിയമനിർമാണം നടത്തണമെന്ന് കേരള കോണ്ഗ്രസ്-എം ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസണ് വർക്കി ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണം മൂലം മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സാഹജര്യമാണ് നിലവിൽ ഉള്ളത്. ആക്രമണങ്ങളിൽ പരിക്കേറ്റു നിരവധിപ്പേർ കഷ്ടത അനുഭവിക്കുകയാണ്. കർഷകരുടെ കൃഷി നശിപ്പിക്കുന്നതിന് യാതൊരു കണക്കുമില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികൾക്ക് ഉണ്ട്.
ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ മൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വെടിവച്ച് കൊല്ലണം. അത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകണം. ഇതിനായി 1972ലെ വന്യ ജീവി നിയമത്തിൽ മാറ്റം വരുത്തണം. ഇതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. നിയമസഭാ സമ്മേളനത്തിൽ അഭിപ്രായം പറയുന്പോൾ ആരൊക്കെ കർഷക പക്ഷത്തുണ്ടെന്ന് വ്യക്തമാകുമെന്നും ജിൻസണ് വർക്കി ചൂണ്ടിക്കാട്ടി.