ഞെട്ടൽ വിട്ടുമാറാതെ ജോബിൻ
1299026
Wednesday, May 31, 2023 11:03 PM IST
തൊടുപുഴ: അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിന്റെ ഞെട്ടലിൽനിന്നു ലോറി ഡ്രൈവർ ജോബിൻ മുക്തനായിട്ടില്ല. ശക്തമായ ഇടിമിന്നലിൽ സ്റ്റൂളിലിരുന്ന താൻ തെറിച്ച് സമീപത്തെ കന്പിയിൽ നെഞ്ചിടിച്ച് വീണെന്നും പിന്നെ അഞ്ച് സെക്കൻഡ് ഓർമയില്ലായിരുന്നെന്നും ജോബിൻ പറഞ്ഞു. കണ്ണ് തുറക്കുന്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം പലയിടത്തായി കിടക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് 11 പേർക്കും ഇടിമിന്നലേറ്റിട്ടും പരിക്കുകളൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ഏക തൊഴിലാളിയാണ് ആലക്കോട് സ്വദേശിയായ ജോബിൻ ജോസ്. ആദ്യം രക്ഷാപ്രവർത്തനം നടത്തിയതും ലോറി ഡ്രൈവറായ ജോബിന്റെ നേതൃത്വത്തിലായിരുന്നു. ജോബിന്റെ നിലവിളി കേട്ടാണ് പാറമടയുടെ ഓഫീസിലുണ്ടായിരുന്ന അക്കൗണ്ടന്റ് പോൾ സ്ഥലത്തേക്ക് ഓടിയെത്തുന്നത്.
പോളിന്റെ കാറിൽ ആദ്യം മൂന്നു പേരെയും പിന്നീട് തൊടുപുഴയിൽ നിന്നെത്തിയ ആംബുലൻസുകളിൽ ബാക്കിയുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.