കുമളി: കേരള-തമിഴ്നാട് അതിർത്തിയിൽ കുമളിക്കു സമീപം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ തമിഴ്നാട് സർക്കാർ വില്പന നിരോധിച്ച രണ്ടു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ പോലീസ് പിടികൂടി. വില്പനയ്ക്കായി കേരളത്തിൽനിന്നു കൊണ്ടുപോയ ലോട്ടറി ടിക്കറ്റുകളാണ് പിടികൂടിയത്.
തമിഴ്നാട് സർക്കാർ തമിഴ്നാട്ടിൽ വില്പന നിരോധിച്ച കേരളത്തിലെ ലോട്ടറിടിക്കറ്റുകളാണ് പിടിച്ചെടുത്തത്. ഗൂഡല്ലൂരിൽ തമിഴ്നാട് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ലോട്ടറി ടിക്കറ്റുകൾ പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന 4500ഓളം ലോട്ടറി ടിക്കറ്റുകളാണ് പിടികൂടിയത്. തമിഴ്നാട് തേനി ധർമപുരം സ്വദേശി ശാന്തി, ചിന്നമന്നൂർ സ്വദേശി മുത്തു എന്നിവരെ ഗൂഡല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.