കട്ടപ്പനയിൽ ലോക നാടകദിനാഘോഷം
1281859
Tuesday, March 28, 2023 10:53 PM IST
കട്ടപ്പന: നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ലോക നാടകദിനാഘോഷം സംഘടിപ്പിച്ചു. മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാബു കെ. മാധവൻ ഉദ്ഘാടനം ചെയ്തു.
നാടക് സംസ്ഥാന കമ്മിറ്റി അംഗം ഇ.ജെ. ജോസഫ് നാടകദിന സന്ദേശം നൽകി. കാഞ്ചിയാർ രാജൻ, മുതിർന്ന നാടക പ്രവർത്തകർ എ.സി. തോമസിനെ ആദരിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജേഷ് തായില്യം നാടൻപാട്ടുകൾ അവതരിപ്പിച്ചു. കെ.ആർ. രമേശൻ രചിച്ച ജോസഫിന്റെ റേഡിയോ എന്ന നാടകം ജയചന്ദ്രൻ തകഴിക്കാരൻ അവതരിപ്പിച്ചു.
നാടക് ജില്ലാ പ്രസിഡന്റ് എം.സി. ബോബൻ അധ്യക്ഷത വഹിച്ചു. നാടക് ജില്ലാ സെക്രട്ടറി ആർ. മുരളീധരൻ, ഷാജി ചിത്രാ തുടങ്ങിയവർ പ്രസംഗിച്ചു.