അരിക്കൊന്പൻ: ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ കക്ഷിചേരും
1281591
Monday, March 27, 2023 11:40 PM IST
തൊടുപുഴ: അരിക്കൊന്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനു ഇടക്കാല സ്റ്റേ ഹൈക്കോടതി പുറപ്പെടുവിച്ച കേസിൽ ഡീൻ കുര്യാക്കോസ് എംപി കക്ഷിചേരുന്നതിന് അപേക്ഷ നൽകി.
പീപ്പിൾ ഫോർ അനിമൽ ട്രിവാൻഡ്രം ചാപ്റ്റർ, വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വൈസറി എന്നീ സംഘടനകൾ ചേർന്നാണ് അരിക്കൊന്പനെ പിടികൂടുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസ് പരിഗണിക്കുന്നത് 29ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
അരിക്കൊന്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനാണു നിയമപോരാട്ടമെന്നും എംപി പറഞ്ഞു.