പ്രതിഷേധ പ്രകടനം
1281328
Sunday, March 26, 2023 10:52 PM IST
ചെറുതോണി: രാഹുൽ ഗാന്ധിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഞ്ഞിക്കുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ആഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ശോശാമ്മ, പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, മാത്യു തായങ്കരി, സുകുമാരൻ, ജയൻ വട്ടശേരിൽ, അപ്പുകുട്ടൻ മാടവന തുടങ്ങിയവർ പ്രസംഗിച്ചു.
മറയൂർ: രാഹുൽഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് കാന്തല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് വി.ജി. പാപ്പച്ചൻ, ദേവകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി. രാജൻ, ബിജു പൗലോസ്, രാഹുൽ രാജേന്ദ്രൻ, ഗോവിന്ദരാജ് തുടങ്ങിയവർ നേതൃത്വം നൽകി.