സൗജന്യ നേത്രചികിത്സാ ക്യാന്പ്
1280854
Saturday, March 25, 2023 10:39 PM IST
ഉടുന്പന്നൂർ: പബ്ലിക് ലൈബ്രറി, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ സൗജന്യ നേത്രചികിത്സാ ക്യാന്പ് നടത്തും. രാവിലെ 8.30 മുതൽ 12 വരെ ഉടുന്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് ക്യാന്പ്.
തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യ സേവനം ലഭിക്കും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുലൈഷ സലിം ക്യാന്പ് ഉദ്ഘാടനം ചെയ്യും. ഫോണ്: 9447783165, 9495843173.
കുടയത്തൂർ: പഞ്ചായത്തിന്റെയും കുടയത്തൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാന്പ് ഇന്ന് രാവിലെ എട്ടു മുതൽ രണ്ടു വരെ ശരംകുത്തി ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തും. തിമിര രോഗികൾക്ക് ശസ്ത്രക്രിയ, മരുന്ന്, യാത്ര, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. കണ്ണടകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ക്യന്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവഹിക്കും. ഫോണ്: 9447383290