വഴിയിൽ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയെ ഏല്പിച്ചു
1280853
Saturday, March 25, 2023 10:39 PM IST
നെടുങ്കണ്ടം: വഴിയിൽ കളഞ്ഞുകിട്ടിയ പേഴ്സ് ഓട്ടോറിക്ഷത്തൊഴിലാളി ഉടമയെ കണ്ടെത്തി ഏല്പിച്ചു. മാവടി സ്വദേശി കാരിവേലിൽ ജോയ്സിന്റെ പേഴ്സാണ് നെടുങ്കണ്ടം ബസ് സ്റ്റാൻഡിനു സമീപം നഷ്ടപ്പെട്ടത്. പേഴ്സിൽ 12,000 രൂപയും എടിഎം കാർഡുകളും ഉണ്ടായിരുന്നു.
പേഴ്സ് ലഭിച്ച ഓട്ടോറിക്ഷാഡ്രൈവർ നെടുങ്കണ്ടം വാളിപ്ലാക്കൽ ചന്ദ്രൻ ഇത് സമീപത്തെ ഗ്യാസ് ഏജൻസിയിൽ ഏല്പിച്ചു. ഗ്യാസ് ഏജൻസി ഉടമ, പേഴ്സ് നെടുങ്കണ്ടം പോലിസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു.
നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഓട്ടോറിക്ഷാ ഡ്രൈവറെകൊണ്ടുതന്നെ പേഴ്സ് ഉടമയ്ക്ക് കൈമാറി. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അഭിനന്ദിച്ചു.