വഴിത്തല: മുതിർന്ന ആളുകൾക്കായി വഴിത്തല ജെസിഐയുടെ ആഭിമുഖ്യത്തിൽ വിമാനയാത്ര സംഘടിപ്പിക്കുന്നു. രാവിലെ കൊച്ചിയിൽനിന്നു ബംഗളുരുവിലേക്കും വൈകുന്നേരം അവിടെനിന്ന് തിരിച്ചു കൊച്ചിയിലേക്കുമാണ് യാത്ര.
പകൽ ബംഗളൂരു നഗരത്തിൽ സന്ദർശനം, ഭക്ഷണം ഉൾപ്പെടെയാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. വിമാനത്തിൽ കയറുന്നതിന് സാഹചര്യങ്ങളും സാന്പത്തികവും തടസമായി നിൽക്കുന്ന സാധാരണക്കാർക്കായാണ് ജെസിഐ പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നു ഘട്ടമായാണ് യാത്ര നടത്തുന്നത്. ആദ്യഘട്ടം 32 യാത്രക്കാരുമായി ഇന്നു പുറപ്പെടും. രാവിലെ നാലിനു പുറപ്പെട്ട് രാത്രി ഒന്പതിനു തിരിച്ചെത്തും.