ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംപ് ലൈറ്റിംഗ് ഇന്ന്
1280571
Friday, March 24, 2023 10:53 PM IST
മൂലമറ്റം: ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംപ് ലൈറ്റിംഗും ബിരുദദാന ചടങ്ങും ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ റോസ് എബ്രഹാം അധ്യക്ഷത വഹിക്കും. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ ലാംപ് ലൈറ്റിംഗ് നിർവഹിക്കും.
പ്രിൻസിപ്പൽ സിസ്റ്റർ ആൻസി കുളമാക്കൽ റിപ്പോർട്ട് അവതരിപ്പിക്കും. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ലിസി പുന്നത്താനം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചാപ്ലയിൻ റവ. ഡോ. തോമസ് പാറയ്ക്കൽ, ഡോ. ഫിലിപ്പ് ജെ. ജോണ്, റോസ് മേരി എബി എന്നിവർ പ്രസംഗിക്കും. സിസ്റ്റർ റോസ് എബ്രഹാം സ്വർണ മെഡൽ വിതരണം ചെയ്യും. ജാനറ്റ് മാത്യു സ്വാഗതവും സിസ്റ്റർ ആൻസ് തുടിപ്പാറ നന്ദിയും പറയും.