ബൈക്കിടിച്ച് വിദ്യാർഥിക്കു പരിക്ക്
1280240
Thursday, March 23, 2023 10:44 PM IST
വണ്ണപ്പുറം: പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിയെ സ്കൂളിനു മുന്നിൽ ബൈക്കിടിച്ചു തെറിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. വണ്ണപ്പുറം എസ്എൻഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അനന്തുവിനാണ് ബൈക്കിടിച്ച പരിക്കേറ്റത്.
വണ്ണപ്പുറം ടൗണിൽനിന്ന് കാളിയാർ ഭാഗത്തേക്കു പോയ ബൈക്കാണ് കുട്ടിയെ ഇടിച്ചത്. ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കാളിയാർ എസ്ഐ കെ.ജെ. ഫ്രാൻസിസ് പറഞ്ഞു.
ശ്രീമന്ദിരം ശശികുമാർ അനുസ്മരണം
നെടുങ്കണ്ടം: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീമന്ദിരം ശശികുമാറിന്റെ രണ്ടാം ചരമവാര്‍ഷികാചരണം ബാലഗ്രാമില്‍ നടന്നു.
ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണസമ്മേളനം കെപിസിസി സെക്രട്ടറി എസ്. അശോകന് ഉദ്ഘാടനം ചെയ്തു.
ശ്രീമന്ദിരം ശശികുമാറിന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം അധ്യക്ഷത വഹിച്ചു. എഐസിസി അംഗം ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, എം.എന്‍. ഗോപി, സേനാപതി വേണു, എ.പി. ഉസ്മാന്, നിഷാ സോമന്, ജി. മുരളീധരന്, എം.ഡി. അര്ജുനന്, സി.എസ്. യശോധരന്, ടോമി ജോസഫ്, മിനി പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.